ഇതു കിറുക്ക് അല്ല.... ഉണ്ടായ സംഭവം... എപ്പോള്‍ എന്ന് ചോദിച്ചാല്‍ ... രണ്ടുമൂന്നു മാസമായി.. .. അപ്പോള്‍ എന്തുണ്ടായി...? ഞാന്‍ പറഞ്ഞുവന്നത് ഒരു യാത്രയെപ്പറ്റി ആയിരുന്നു... അല്ലേ. .. രസകരമായിട്ടൊന്നുമില്ല... അശ്രദ്ധ എന്നോ അമിത വിശ്വാസമെന്നോ ഒക്കെ പറയാം... പക്ഷേ ഇതു ജീവിതത്തില്‍ തന്നെ ആദ്യത്തേതായിരുന്നു.. .
സംഭവം ഇങ്ങനെ തുടങ്ങുന്നു.. അത്യാവശ്യമായി രാജ്യതലസ്ഥാനത്ത് പോകണമായിരുന്നു.. മുമ്പെ മഹാ നഗരത്തില്‍നിന്നും പുറപ്പെടുന്ന എല്ലാ തീവണ്ടികളിലും അരിച്ചു പെറുക്കി ഒടുവില്‍ സ്വര്‍ണ നഗരി മെയിലില്‍ ഒരു ബെര്‍ത്ത് തരപ്പെട്ടു.. എനിക്കാണെങ്കില്‍, ആ തീവണ്ടിയില്‍ കയറാന്‍ ഒന്നര മണിക്കൂര്‍ ബസ് യാത്ര ചെയ്യുകയും വേണം ........ യാത്രക്ക് കഷ്ടിച്ചു രണ്ടു മണിക്കൂര്‍ മുന്‍പു മാത്രമേ എനിക്ക് യാത്ര തുടങ്ങാന്‍ സാധിച്ചുള്ളൂ ...... മഹാനഗരത്തില്‍ ബസ്സിനു ബുദ്ധിമുട്ടുമില്ല.. എനിക്ക് പത്ത് മിനിട്ടിനകം ബസ് കിട്ടും, ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് ബസ് റയില്‍വേ ടെര്‍മിനസ്സില്‍ എത്തും... പിന്നെ പത്തുമിനിട്ടില്‍ തീവണ്ടിക്കകത്ത്... അതൊക്കെ കണക്കു കൂട്ടലായിരുന്നു..
ബസ് കാത്തുനില്കാന് ഒത്തിരി ആള്ക്കാര് ... ഞാനും അഭിമാനത്തോടെ അവരോടൊപ്പം കൂടി ... നാനാ ഭാഷകള്‍ സംസാരിക്കുന്ന ഒത്തിരി ആള്ക്കാര്, പല പല സ്ഥലങ്ങളിലേക്ക് പോകാന്‍, എന്നെപോലെ തന്നെ ഏതോ തീവണ്ടികളില്‍ എത്തിപ്പെടാന്‍ കാത്തുനില്ക്കുന്നവര്. .... അല്ലെങ്കില്‍, ഒരുദിവസത്തെ ജോലി കഴിഞ്ഞ് വീടുകളില്‍ എത്തിപ്പെടാന്‍ കാത്തുനില്ക്കുന്നവര്...... സമയം പതുക്കെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു..... ഞാന്‍ കണ്ടുകൊന്ടുനിന്ന മിക്കവരും അവരവരുടെ ബസ്സുകളില്‍ കയറി പൊയ്ക്കഴിഞ്ഞിരുന്നു.. അവിടെ ഞാന്‍ മാത്രമാവുകയായിരുന്നു ..... കണക്കുകൂട്ടിയ പത്തു മിനിറ്റ് കഴിഞ്ഞു ... പതിനഞ്ചായി... ഇരുപതായി... മനസ്സില്‍ അന്കലാപ്പായിതുടങ്ങി... ബസ്സുകിട്ടാന്‍ ഇത്ര താമസിച്ചാല്‍ ഇനി ബസ് കിട്ടിയാലും അത് ടെര്‍മിനസ്സില്‍ എത്താനും ഒത്തിരി സമയമെടുത്തെന്കിലോ?? ഇപ്പോള്‍ സമയം രാത്രി ഇരുട്ടിയിരിക്കുന്നു... ഈ രാത്രിയില്‍ ഈ തീവണ്ടി പോയിക്കഴിഞ്ഞാല്‍ ആ ടെര്‍മിനസ് ആളൊഴിഞ്ഞു വിജനമായിരിക്കും... കേട്ടിടത്തോളം അവിടെ അസ്സമയത്ത് എത്തുന്നതും പന്തിയല്ല... എന്ത് ചെയ്യും? ഇങ്ങനെ ബസ്സുകാത്തുനില്കാന് തുടങ്ങിയാല്‍ കുറെ കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് തന്നെ പോകുന്നതാവും നല്ലത്.... അപ്പോള്‍ ദല്‍ഹി യാത്ര ഉണ്ടാവുന്നില്ല.. അതിന്റെ തുടര്‍ച്ചയായി ഒരു വിദേശ യാത്രയും നഷ്ടമാവുന്നു...
മനസ്സിലൂടെ കടന്നുവന്ന മറ്റൊരു ചിന്ത ബസ്സ് കിട്ടാത്തതുകൊണ്ട് പോയില്ല എന്ന് പറയുമ്പോള്‍ ഉണ്ടാകാവുന്ന പ്രതികരണങ്ങള്‍ ആയിരുന്നു.. എന്തൊക്കെ മോഹങ്ങളായിരുന്നു.... ഞാന്‍ വിദേശത്ത് പോയിവരുമ്പോള്‍ എന്തെല്ലാം കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നു... അതൊന്നും ഇനി കിട്ടില്ല.. എല്ലാവര്ക്കും ഇനി എന്നോടു നീരസമായിരിക്കും.... അതിന്, ഞാന്‍ മാത്രമാണോ ഈ സംഭവത്തിനു ഉത്തരവാദി?! ഏയ് അല്ല... എന്റെ മാത്രമല്ല........ അവരെയെല്ലാം ഞാന്‍ കാണുന്നുണ്ട്.... നന്നായിട്ടു തന്നെ.. ഇത്രയും ആലോചിക്കുമ്പോഴേക്കും... കുണുങ്ങി കുണുങ്ങി... ദാ വരുന്നു... കാത്തുനിന്ന വണ്ടി.. ... ഇനി കഷ്ടി ഒരു മണിക്കൂര്‍ അഞ്ചു മിനിറ്റ്.... അതിന്റെ വരവ് കണ്ടിട്ട് എനിക്ക് സമയത്തിനെത്താം എന്ന് തോന്നുന്നില്ല... അതില്‍ കയറിയില്ലെങ്കില്‍ ... എല്ലാവരും കളിയാക്കുകയും ചെയ്യും.. ഒന്നാലോചിച്ചാല്‍ കയറുക തന്നെ...... ഇനി തീവണ്ടി കിട്ടിയില്ലേല്‍ എങ്ങനെയെങ്കിലും തിരിച്ചു വരാമല്ലോ..... അങ്ങനെ ഗജ വീര ഗാംഭീര്യമുള്ള ആ ബസ്സിനുള്ളിലേക്ക് കയറി.. സീറ്റുകള്‍ പകുതിയില്‍ താഴെ മാത്രമെ നിറഞ്ഞിട്ടുള്ളൂ. ഞാനും ഒരു സീറ്റില്‍ ഇരുന്നു... പലരും ഉറക്കത്തിലാണ്... അവരുടെ ഉറക്കത്തിനു താരാട്ട് പാടിയിട്ടെന്നോണം ഡ്രൈവര്‍ വളരെ താളാത്മകമായി ബസ്സിന്റെ നിയന്ത്രണം നടത്തുന്നുമുണ്ട്. ഉറങ്ങുന്നവര്‍ക്ക് അതോരനുഗ്രഹം... പക്ഷെ എന്റെ കാര്യം, അല്ലെങ്കില്‍ എന്നെപ്പോലെ ഉള്ളവരുടെ കാര്യം.... അത് അങ്ങോര്‍ക്ക് അറിയില്ലല്ലോ ...! തിരിച്ചുവരുന്നതിനുള്ള മാര്‍ഗ്ഗങ്ങളെപറ്റി ആലോചിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. ബസ്സില്‍ കയറിയാല്‍ അവിടെ എത്താമെന്നു പറഞ്ഞയാളെ ഞാന്‍ ശപിക്കുകയായിരുന്നു... യാത്രക്കാര്‍ ഓരോരുത്തരും ഓരോ ഇടങ്ങളില്‍ ഇറങ്ങി പ്പോയി.... ഒടുവില്‍ ബസ്സില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രമായപ്പോഴേക്കും ഞാന്‍ അവിടെ എത്തിയിരിക്കുന്നു എന്ന് കണ്ടക്ടര്‍ പറഞ്ഞു...
അഞ്ചു മിനിറ്റ് ബാക്കി..... എങ്ങനെയോ റെര്മിനസ്സില് എത്തി.... എങ്ങും ആരുമില്ല... വണ്ടി പോയോ എന്ന് പോലും ചോദിക്കാന്‍ ആരെയും കണ്ടില്ല... പ്ലാട്ഫോരത്തില് പോയി നോക്കിയാലോ??? ഒടുവില്‍ ബാക്കിയുണ്ടായിരുന്ന അവസാന നിമിഷത്തില്‍ ഞാന്‍ അവിടെ എത്തി.... .. അത്ഭുതം...!!! എന്നെകാത്തിട്ടെന്നപോലെ അതാ നീണ്ടു നിവര്‍ന്നു കിടക്കുന്നു.. തീവണ്ടി.... മുന്നില്‍ പച്ച വെളിച്ചം കത്തി നില്ക്കുന്നു... അങ്ങനെ ഞാന്‍ തീവണ്ടിയില്‍ കാല് കുത്തിയതോടെ അത് മുന്നോട്ടു നീങ്ങുകയും ചെയ്തു..... മറ്റൊരിക്കലും ഇങ്ങനെ അവസാന നിമിഷം വരെ സമ്മര്‍ദ്ദത്തിലായ അവസരമുണ്ടായിട്ടില്ല...
പിന്നെ എല്ലാം ശുഭം..
പിന്കുറിപ്പ്: അമിത വിശ്വാസം പാടില്ല.
Sunday, September 28, 2008
Subscribe to:
Post Comments (Atom)
5 comments:
നല്ല യാത്ര അല്ലെ സര്... എനിക്കും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ട്.... പക്ഷെ അത് Flight പിടിക്കാന്‍ ആയിരുന്നു.... കൊച്ചി to ഹൈദരാബാദ് Flight.... എന്റെ വീട് തിരുവനന്തപുരത്ത് ആണല്ലോ....
പക്ഷെ അന്ന് തെറ്റ് Railways-ഇന്റെ ആയിരുന്നു.... Guwahati Express കിട്ടിയാല്‍ Airport-ഇല് 1.5 മണിക്കൂര്‍ മുമ്പ് എത്താം എന്ന് പ്ലാന്‍ ചെയ്ത എന്നെ Railways ചതിച്ചു.... Train 1.5 മണിക്കൂര്‍ ലേറ്റ് ആയി പുറപ്പെട്ടു.... Train-ഇല് പോകും നേരം മൊത്തം.... എന്റെ 2500 രൂപ Waste ആയല്ലോ.... നാളെ Project തുടങ്ങും അല്ലോ.... Manager എന്നെ എന്തു പറയും എന്നൊക്കെ ആലോചിച്ചു ഇരുന്നു.... എന്റെ ഭാഗ്യം.... Flight 4 മണിക്കൂര്‍ Late ആയിരുന്നു.... :D അത് കൊണ്ട് കാര്യങ്ങള്‍ എല്ലാം ശുഭമായി തീര്‍ന്നു....
സര് വിദേശത്ത് പോവുകയാണോ.... എങ്ങോട്ടാ.... എപ്പഴാ പോവുന്നെ.... Visa stamping-നു വേണ്ടിയാണോ ദില്ലിക്ക് പോയത്....?
i have noticed one thing, if u r waiting for a bus in particular route 4 some emergency, bus will come to all other routes, except the one u want to go.
once in hyderabad, i have reached an hotel where i was supposed to reach by 1.00, at 2.00
Over-confidence is not so good, more when external factors are involved...
Anyway all is well that ends well, since I knew the end story I was not anxious. But you write well..Keep it up
Await your next post :-)
( Sorry to write in English, but I couldnt find the Malayalam link . Please advise me if you can ). Journeys are interesting if we analyse them. I had an experience, not like this, but almost similar. But I have to start from my home. This time, my journey to Maldives scheduled on 26th November 2008. I have to reach Trivandrum by train. I reserved ticket in train and decided to leave the home at 00.30am am to catch train of 1.30am. I supposed to woke up by 00.00. But I slept and didnt heard the lalarm. But lucky, I requested to my friend to accompany me to the railway station. He came to my house around 00.15, then only I realised that it was late. Everything I have finished very fast ( normally it is not like that). Finally when I reached Alwaye Railway station, the train was late - 4 Hourse !!! We rushed to Ernakulam and caught another train from there - no reservation , luckily one kind person offered me a seat( To be frank I didnt had good impression of his appearance and dressing). I reached Trivandrum and then Male' safely on time...
Use the following link for Malayalam typing
http://www.google.com/transliterate/indic/Malayalam
Post a Comment