Monday, October 13, 2008

ഏഥന്‍സില്‍ ഒരുനാള്‍

കുറച്ചുനാള്‍ മുമ്പ് , ചരിത്രത്തിന്റെ മണിനാദം മുഴങ്ങുന്ന എഥന്സിലൂടെ ഒന്നു നടക്കാനിടയായി .... അവിടെ കണ്ട കുറെ കാര്യങ്ങള്‍... ഇവിടെ... കാണിക്കട്ടെ ..

എനിക്ക് പിന്നിലായി അക്രോപൊളിസ്

ഒരു സ്മാരകത്തിനു മുമ്പില്‍...
ഒരു വ്യത്യസ്ത ചിത്രം കൂടി

അക്രോപോളിസിനു മുന്‍പില്‍
തകര്‍ന്ന തൂണുകള്‍

മലമുകളില്‍നിന്നും നഗരക്കാഴ്ച...

പാര്‍ലമെന്റ് മന്ദിരം

പൈരസ് പോര്‍ട്ടില്‍


രണ്ടു മെട്രോ സ്ടെഷനുകള്‍ - ഒന്നു മുകളിലും, മറ്റത് ഭൂമിക്കടിയിലും



The great design.....

Find the meaning.....

വഴിയോരക്കാഴ്ചകള്‍


the long .. long.... waiting for .......

Thursday, October 9, 2008

നിങ്ങളുടെ വയസ്സെത്ര??

കുറച്ചു നാള്‍ മുമ്പ്, എനിക്ക് ഒരു സംശയം തോന്നി. എനിക്കെത്ര വസ്സായി? എത്ര നിസ്സാരമായ ചോദ്യം......??? എന്തിനാണിത്ര നിസ്സാര മായ ചോദ്യങ്ങള്‍ ചോദിക്കുന്നത്? അതും ഒരു ചോദ്യം... !!!! എന്തായാലും ഇപ്പോള്ചോദ്യം എന്റെ വയസ്സാണ്. ഉത്തരം എത്ര പെട്ടന്ന് കണ്ടു പിടിക്കാം .... ഇന്നത്തെ തിയതിയില്‍ നിന്നും എന്റെ ജനന തിയതി കുറയ്ക്കുക......! പക്ഷെ, അതവിടെ തീരുമോ??? സംശയമുണ്ടോ എന്നായിരിക്കും ഇപ്പോള്‍ നിങ്ങള് ചിന്തിക്കുന്നത്...
ഉണ്ട് ....... മുന്പ് പറഞ്ഞ ഗണിതത്തില്‍ നമുക്കു കിട്ടുന്നത് ഒരു സംഖ്യ ആണ്. ഞാന്‍ ഭൂമിയില്‍ ജീവിച്ച സമയത്തിന്റെ കണക്കു മാത്രമേ അത് നല്‍കൂ. അതാണോ വയസ്സ്? പണ്ട് സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന ഒരു പക്ഷി ചോദിച്ചില്ലേ ഭൂമിയില്‍ സത്യത്തിന്റെ വയസ്സെന്തായെന്ന്‍ ?? അവിടെ സത്യം ജനിച്ചിട്ടുണ്ടോ? അപ്പോള്‍ ചോദ്യത്തില്‍, ജനിക്കാതെ നിലനില്ക്കുന്ന ഒന്നിന്‍റെ വയസ്സാണ് ഉദ്ദ്യേശിച്ചത്...?! എവിടെ മുതല്‍ എവിടെ വരെ നമ്മള്‍ വയസ്സ് അളക്കും??

നമ്മള്‍ ചെയ്യുന്ന ഗണിതത്തില്‍ നമ്മുടെ ജനന തിയതിക്ക് ശേഷം ജനിച്ചതെല്ലാം നമ്മളെക്കാള്‍ പ്രായം കുറഞ്ഞത് ആയിരിക്കണം.

ഇനി എന്‍റെ വയസ്സ് എത്രയയെന്നു ഞാന്‍ പറയാം ...... എന്‍റെ അമ്മ പറയുന്നത് എന്നെ പ്രസവിച്ചത് 38 വര്‍ഷങ്ങള്‍ക്കു മുന്പൊരു മേടമാസം മു‌ന്നാം തിയതിയെന്നാണ്. ഇനി പറയാം എന്‍റെ വയസ്സെത്രയെന്ന്.......
എനിക്കുശേഷം ജനിച്ച കുറെ ആള്‍ക്കാരെ ഞാന്‍ പറയാം. അതിന് ശേഷം നിങ്ങള്‍ പറയു‌ എനിക്കാണോ അവര്‍ക്കാണോ വയസ്സ് കൂടുതലെന്ന്‍.

ഞാന്‍ ജനിച്ച് കുറച്ചു ദിവസം കഴിഞ്ഞാണ് ചന്ദ്രന്‍ പടിഞ്ഞാറ് വന്നത്.. ......! പൂര്ണ്ണ ചന്ദ്രന്‍ വന്നത് അതിനും എത്രയോ കഴിഞ്ഞാണ്?
ഞാന്‍ ജനിച്ച് ഇരുപത്തിയൊന്ന് മണിക്കൂര്‍ കഴിഞ്ഞാണ് സുര്യന്‍ ജനിച്ചത്....!!
എന്‍റെ ജനനം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞാണ് വര്ഷം വന്നത്, ഗ്രീഷ്മം, പിന്നെ പുതു വര്ഷം.... അങ്ങനെ ഓരോരുതരായി വന്നെത്തിയത്....

നോക്കൂ അവരൊക്കെ എന്നെക്കാള്‍ ഇളയവരാണെന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ?

ഇനി..... ഞാന്‍ ജനിക്കുമ്പോള്‍ എനിക്ക് ചുറ്റും ഏതെല്ലാം ജീവികള്‍ ഉണ്ടായിരുന്നു. ഇപ്പോഴും അവരെല്ലാം എനിക്ക് ചുറ്റുമുണ്ട്. കാക്ക മുതല്‍ എല്ലാ പക്ഷികളും, പശു തുടങ്ങിയ നാല്‍ക്കാലി മൃഗങ്ങളും, പാമ്പ് മുതലുള്ള എല്ലാ ഇഴ ജന്തുക്കളും... ഇങ്ങനെ പോകുന്നു... നീണ്ട നിര ....!!!

ഇനി പറയൂ ആരാണ് മൂത്തത് ? ആരാണ് ഇളയത്

Sunday, September 28, 2008

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്‌

ഇതു കിറുക്ക് അല്ല.... ഉണ്ടായ സംഭവം... എപ്പോള്‍ എന്ന് ചോദിച്ചാല്‍ ... രണ്ടുമൂന്നു മാസമായി.. .. അപ്പോള്‍ എന്തുണ്ടായി...? ഞാന്‍ പറഞ്ഞുവന്നത് ഒരു യാത്രയെപ്പറ്റി ആയിരുന്നു... അല്ലേ. .. രസകരമായിട്ടൊന്നുമില്ല... അശ്രദ്ധ എന്നോ അമിത വിശ്വാസമെന്നോ ഒക്കെ പറയാം... പക്ഷേ ഇതു ജീവിതത്തില്‍ തന്നെ ആദ്യത്തേതായിരുന്നു.. .

സംഭവം ഇങ്ങനെ തുടങ്ങുന്നു.. അത്യാവശ്യമായി രാജ്യതലസ്ഥാനത്ത് പോകണമായിരുന്നു.. മുമ്പെ മഹാ നഗരത്തില്‍നിന്നും പുറപ്പെടുന്ന എല്ലാ തീവണ്ടികളിലും അരിച്ചു പെറുക്കി ഒടുവില്‍ സ്വര്‍ണ നഗരി മെയിലില്‍ ഒരു ബെര്‍ത്ത് തരപ്പെട്ടു.. എനിക്കാണെങ്കില്‍, തീവണ്ടിയില്‍ കയറാന്‍ ഒന്നര മണിക്കൂര്‍ ബസ് യാത്ര ചെയ്യുകയും വേണം ........ യാത്രക്ക് കഷ്ടിച്ചു രണ്ടു മണിക്കൂര്‍ മുന്‍പു മാത്രമേ എനിക്ക് യാത്ര തുടങ്ങാന്‍ സാധിച്ചുള്ളൂ ...... മഹാനഗരത്തില്‍ ബസ്സിനു ബുദ്ധിമുട്ടുമില്ല.. എനിക്ക് പത്ത് മിനിട്ടിനകം ബസ് കിട്ടും, ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് ബസ് റയില്‍വേ ടെര്‍മിനസ്സില്‍ എത്തും... പിന്നെ പത്തുമിനിട്ടില്‍ തീവണ്ടിക്കകത്ത്... അതൊക്കെ കണക്കു കൂട്ടലായിരുന്നു..

ബസ് കാത്തുനില്കാന്‍ ഒത്തിരി ആള്‍ക്കാര്‍ ... ഞാനും അഭിമാനത്തോടെ അവരോടൊപ്പം കൂടി ... നാനാ ഭാഷകള്‍ സംസാരിക്കുന്ന ഒത്തിരി ആള്‍ക്കാര്‍, പല പല സ്ഥലങ്ങളിലേക്ക് പോകാന്‍, എന്നെപോലെ തന്നെ ഏതോ തീവണ്ടികളില്‍ എത്തിപ്പെടാന്‍ കാത്തുനില്‍ക്കുന്നവര്‍. .... അല്ലെങ്കില്‍, ഒരുദിവസത്തെ ജോലി കഴിഞ്ഞ് വീടുകളില്‍ എത്തിപ്പെടാന്‍ കാത്തുനില്‍ക്കുന്നവര്‍...... സമയം പതുക്കെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു..... ഞാന്‍ കണ്ടുകൊന്ടുനിന്ന മിക്കവരും അവരവരുടെ ബസ്സുകളില്‍ കയറി പൊയ്ക്കഴിഞ്ഞിരുന്നു.. അവിടെ ഞാന്‍ മാത്രമാവുകയായിരുന്നു ..... കണക്കുകൂട്ടിയ പത്തു മിനിറ്റ് കഴിഞ്ഞു ... പതിനഞ്ചായി... ഇരുപതായി... മനസ്സില്‍ അന്കലാപ്പായിതുടങ്ങി... ബസ്സുകിട്ടാന്‍ ഇത്ര താമസിച്ചാല്‍ ഇനി ബസ് കിട്ടിയാലും അത് ടെര്‍മിനസ്സില്‍ എത്താനും ഒത്തിരി സമയമെടുത്തെന്കിലോ?? ഇപ്പോള്‍ സമയം രാത്രി ഇരുട്ടിയിരിക്കുന്നു... രാത്രിയില്‍ തീവണ്ടി പോയിക്കഴിഞ്ഞാല്‍ ടെര്‍മിനസ് ആളൊഴിഞ്ഞു വിജനമായിരിക്കും... കേട്ടിടത്തോളം അവിടെ അസ്സമയത്ത് എത്തുന്നതും പന്തിയല്ല... എന്ത് ചെയ്യും? ഇങ്ങനെ ബസ്സുകാത്തുനില്കാന്‍ തുടങ്ങിയാല്‍ കുറെ കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് തന്നെ പോകുന്നതാവും നല്ലത്.... അപ്പോള്‍ ദല്‍ഹി യാത്ര ഉണ്ടാവുന്നില്ല.. അതിന്റെ തുടര്‍ച്ചയായി ഒരു വിദേശ യാത്രയും നഷ്ടമാവുന്നു...

മനസ്സിലൂടെ കടന്നുവന്ന മറ്റൊരു ചിന്ത ബസ്സ് കിട്ടാത്തതുകൊണ്ട് പോയില്ല എന്ന് പറയുമ്പോള്‍ ഉണ്ടാകാവുന്ന പ്രതികരണങ്ങള്‍ ആയിരുന്നു.. എന്തൊക്കെ മോഹങ്ങളായിരുന്നു.... ഞാന്‍ വിദേശത്ത് പോയിവരുമ്പോള്‍ എന്തെല്ലാം കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നു... അതൊന്നും ഇനി കിട്ടില്ല.. എല്ലാവര്‍ക്കും ഇനി എന്നോടു നീരസമായിരിക്കും.... അതിന്, ഞാന്‍ മാത്രമാണോ ഈ സംഭവത്തിനു ഉത്തരവാദി?! ഏയ് അല്ല... എന്റെ മാത്രമല്ല........ അവരെയെല്ലാം ഞാന്‍ കാണുന്നുണ്ട്.... നന്നായിട്ടു തന്നെ.. ഇത്രയും ആലോചിക്കുമ്പോഴേക്കും... കുണുങ്ങി കുണുങ്ങി... ദാ വരുന്നു... കാത്തുനിന്ന വണ്ടി.. ... ഇനി കഷ്ടി ഒരു മണിക്കൂര്‍ അഞ്ചു മിനിറ്റ്.... അതിന്റെ വരവ് കണ്ടിട്ട് എനിക്ക് സമയത്തിനെത്താം എന്ന് തോന്നുന്നില്ല... അതില്‍ കയറിയില്ലെങ്കില്‍ ... എല്ലാവരും കളിയാക്കുകയും ചെയ്യും.. ഒന്നാലോചിച്ചാല്‍ കയറുക തന്നെ...... ഇനി തീവണ്ടി കിട്ടിയില്ലേല്‍ എങ്ങനെയെങ്കിലും തിരിച്ചു വരാമല്ലോ..... അങ്ങനെ ഗജ വീര ഗാംഭീര്യമുള്ള ആ ബസ്സിനുള്ളിലേക്ക്‌ കയറി.. സീറ്റുകള്‍ പകുതിയില്‍ താഴെ മാത്രമെ നിറഞ്ഞിട്ടുള്ളൂ. ഞാനും ഒരു സീറ്റില്‍ ഇരുന്നു... പലരും ഉറക്കത്തിലാണ്... അവരുടെ ഉറക്കത്തിനു താരാട്ട് പാടിയിട്ടെന്നോണം ഡ്രൈവര്‍ വളരെ താളാത്മകമായി ബസ്സിന്റെ നിയന്ത്രണം നടത്തുന്നുമുണ്ട്. ഉറങ്ങുന്നവര്‍ക്ക് അതോരനുഗ്രഹം... പക്ഷെ എന്റെ കാര്യം, അല്ലെങ്കില്‍ എന്നെപ്പോലെ ഉള്ളവരുടെ കാര്യം.... അത് അങ്ങോര്‍ക്ക് അറിയില്ലല്ലോ ...! തിരിച്ചുവരുന്നതിനുള്ള മാര്‍ഗ്ഗങ്ങളെപറ്റി ആലോചിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. ബസ്സില്‍ കയറിയാല്‍ അവിടെ എത്താമെന്നു പറഞ്ഞയാളെ ഞാന്‍ ശപിക്കുകയായിരുന്നു... യാത്രക്കാര്‍ ഓരോരുത്തരും ഓരോ ഇടങ്ങളില്‍ ഇറങ്ങി പ്പോയി.... ഒടുവില്‍ ബസ്സില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രമായപ്പോഴേക്കും ഞാന്‍ അവിടെ എത്തിയിരിക്കുന്നു എന്ന് കണ്ടക്ടര്‍ പറഞ്ഞു...

അഞ്ചു മിനിറ്റ് ബാക്കി..... എങ്ങനെയോ റെര്‍മിനസ്സില്‍ എത്തി.... എങ്ങും ആരുമില്ല... വണ്ടി പോയോ എന്ന് പോലും ചോദിക്കാന്‍ ആരെയും കണ്ടില്ല... പ്ലാട്ഫോരത്തില്‍ പോയി നോക്കിയാലോ??? ഒടുവില്‍ ബാക്കിയുണ്ടായിരുന്ന അവസാന നിമിഷത്തില്‍ ഞാന്‍ അവിടെ എത്തി.... .. അത്ഭുതം...!!! എന്നെകാത്തിട്ടെന്നപോലെ അതാ നീണ്ടു നിവര്‍ന്നു കിടക്കുന്നു.. തീവണ്ടി.... മുന്നില്‍ പച്ച വെളിച്ചം കത്തി നില്ക്കുന്നു... അങ്ങനെ ഞാന്‍ തീവണ്ടിയില്‍ കാല്‍ കുത്തിയതോടെ അത് മുന്നോട്ടു നീങ്ങുകയും ചെയ്തു..... മറ്റൊരിക്കലും ഇങ്ങനെ അവസാന നിമിഷം വരെ സമ്മര്‍ദ്ദത്തിലായ അവസരമുണ്ടായിട്ടില്ല...

പിന്നെ എല്ലാം ശുഭം..

പിന്കുറിപ്പ്: അമിത വിശ്വാസം പാടില്ല.

Wednesday, September 24, 2008

ഒരു തുടക്കം ..

അങ്ങനെ ഞാനും ഒരു അക്കൌണ്ട് തുടങ്ങി .... ഇവിടെ ഞാന്‍ കുറെ കാര്യങ്ങള്‍ എഴുതുവാന്‍ ഉദ്ദ്യേശിക്കുന്നുഎന്താണെന്നോ...?

നമ്മളൊക്കെ അന്വേഷിക്കുന്ന ഒരുപാടു കാര്യങ്ങള്‍ ഇന്നും നമുക്കു കിട്ടിയിട്ടില്ല. ഒന്നാലോചിച്ചാല്‍ഇങ്ങനെ കിട്ടാതെ പോകുന്ന കാര്യങ്ങളേ നമ്മള്‍ എന്നും ഓര്‍മിക്കാറുള്ളൂ. അങ്ങനെഓര്‍മ്മയില്‍ നിലനില്ക്കുന്ന കുറെ ഓര്‍മ്മകള്‍.... അതാണു ഞാന്‍ ഇവിടെ എഴുതാന്‍ ഉദ്ദ്യേശിക്കുന്നത്.. ...!

പണ്ടൊരിക്കല്‍ ... എന്നു പറഞ്ഞാല്‍ വളരെ പണ്ട് ...... എന്റെ നിഴലിനെ നോക്കി നില്‍ക്കുകയായിരുന്നു ... എവിടെ? സൂര്യന്‍ തലക്കുമുകളില്‍ കത്തിനില്‍ക്കുംപോള്‍. .... അതായത്, നട്ടുച്ചക്ക്. എന്തിനെന്നോ.....? എന്റെ നിഴല്‍ എവിടേക്ക് പോകും എന്നു കാണാന്‍!!!! കൊള്ളാം ... !!! അല്ലേ... ഉച്ചക്കിറുക്ക്, അല്ലാതെന്തു പറയാന്‍..... !!! അതെ കിറുക്കായിരുന്നു.... എനിക്കുമാത്രമല്ല എന്റെ ചുറ്റുമുള്ളവര്‍ക്കും കിറുക്കായിരുന്നു.....