ഇന്നു വീണ്ടും തോന്നി, എന്തെങ്കിലും എഴുതണമെന്ന്. എന്തെഴുതണം എന്നൊന്നും അറിയില്ല. ഞാനിതുവരെ എഴുതാനുള്ള സമയത്തിനായി തിരയുകയായിരുന്നു....!? ഇപ്പോൾ ഒന്നിനും സമയം കിട്ടുന്നില്ല...... പക്ഷെ, സമയം എപ്പോഴും അതുപോലെ തന്നെ ഉണ്ട്. എനിക്ക് അത് ഉപയോഗിക്കാൻ കഴിയുന്നില്ല അല്ലെങ്കിൽ തികയുന്നില്ല. കിട്ടുന്ന സമയത്തെ വേണ്ടപോലെ ഉപയോഗിച്ചാൽ മാത്രം മതി എല്ലാ പ്രശ്നങ്ങളും തീരും. പക്ഷെ, ഉപയോഗം ഒന്നോ രണ്ടോ മൂന്നോ കാര്യങ്ങളിലല്ല... അത് അതിരുകളില്ലാതെ നീണ്ടു പോകുന്ന ആവശ്യങ്ങളുടെ ഒരു നിരയായി മാറുകയാണ്.... ഇത് തന്നെ അല്ലെ ശരി? എല്ലാവരും അവരവരുടെ ആവശ്യങ്ങളെ നിജപ്പെടുത്തിയാൽ എന്തിനും സമയം തികയുമായിരിക്കും.
Monday, June 2, 2014
Saturday, October 17, 2009
പ്രതീക്ഷയുടെ ആയുസ്സ്
പ്രതീക്ഷ ... അത് നമ്മെ നന്മയിലേക്കും തിന്മയിലേക്കും നയിക്കും.
ഒരുകൂട്ടം ആള്‍ക്കാര്‍ ഒന്നിച്ചു പ്രതീക്ഷിക്കുമ്പോള്‍ അത് പ്രാര്‍ത്ഥന ആവുന്നു. അപ്പോള്‍ പ്രാര്തനയില്‍നിന്നും എന്തുണ്ടാവും? നന്മയോ തിന്മയോ? പ്രതീക്ഷയുടെ ആയുസ്സ് കുറഞ്ഞിരിക്കണം, എങ്കിലേ അത് പ്രതീക്ഷ ആവൂ... അങ്ങനെ ഒരിക്കല്‍, ഒരുകൂട്ടം ആള്‍ക്കാര്‍ ഒരു കാര്യത്തിനെ അല്ലെങ്കില്‍ ഒരു നല്ല കാര്യത്തിനെ കാത്തിരുന്നു... മറ്റൊന്നുമല്ല, ഒരു ടിക്കറ്റ് സ്ഥിരീകരിച്ചു (confirm) കാണാന്‍. അത് ഒരാളെ അല്ലെങ്കില്‍ ഒരു കുടുംബത്തെ എങ്ങോട്ടോ പറഞ്ഞയക്കാനായിരുന്നോ, അല്ലെങ്കില്‍ ഒഴിവാക്കി കിട്ടാനായിരുന്നോ എന്നൊന്നും ചോദിക്കരുത്....! എല്ലാവര്ക്കും ആവശ്യം ആ ടിക്കറ്റ് സ്ഥിരീകരിക്കണേ എന്നായിരുന്നു....
ഒരാളില്‍ തുടങ്ങിയ കാത്തിരുപ്പ് ഒടുവില്‍ ഒരു കൂട്ടം ആള്‍ക്കാരുടെ കാത്തിരിപ്പായി മാറി. അതൊരു പ്രാര്‍ത്ഥന ആയി.... ഒടുവില്‍ അത് വീണ്ടും ഒരാളിലേക്കു തന്നെ ഒടുങ്ങി... !! പക്ഷെ, കൂട്ടം നഷ്ടപ്പെട്ടിട്ടോ, ഒറ്റപ്പെട്ടിട്ടോ, അയാള്‍ ആ പ്രതീക്ഷക്കു വിരാമമിട്ടു. പ്രാര്‍ത്ഥന നിറവേറിയിരുന്നെങ്കില്‍ പോലും അതിന്റെ പ്രയോജനം കിട്ടാതെ വരുമെന്ന് കണ്ടപ്പോള്‍ അയാള്‍ ആ പ്രതീക്ഷ സ്വയം അവസാനിപ്പിച്ചു: ആ ടിക്കറ്റ് വേണ്ടെന്നു വച്ചു,....., ആ യാത്രയും.....

Sunday, February 22, 2009
ഞാനുറങ്ങുമ്പോള്‍
ഞാനൊന്നുറങ്ങുകയാണിനി നിങ്ങള്‍ക്ക്
കാഴ്ച്ചയായെന്നെ ഞാന്‍ നല്‍കാം,
കണ്‍ പീലി മെല്ലെ അടച്ചു ഞാന്‍ നിദ്രയെ
ഗാഢംപുണര്‍ന്നു മയങ്ങാം
നിദ്രയുടെ മറവിയില്‍ നിന്നുമുണരുംവരെ
മൌനമായ് നിങ്ങള്‍ക്കിരിക്കാം
നിമിഷങ്ങള്‍ തോറും വസന്തം വിടര്‍ത്തുന്ന
സ്വപ്നങ്ങള്‍ കണ്ടേയിരിക്കാം
ഞാനെന്‍ കിനാക്കളോടോത്ത്പായുന്നതെന്‍
കണ്ണിമയില്‍ നിങ്ങള്‍ക്ക് കാണാം
അരുവിയോടൊത്തു ഞാന്‍ പാട്ടുപാടുന്നതെന്‍
ചുണ്ടനക്കങ്ങളായ് കാണാം.
നിദ്രയെന്‍ കൈകളെ ചുംബിച്ചു ചുംബിച്ചു
വിടതരു എന്ന് ചൊല്ലുമ്പോള്‍
കണ്‍ കോണിളക്കി, കരാംഗുലി വിടര്‍ത്തുമെന്‍
അസ്വസ്ഥ ഭാവവും കാണാം...
ഞാനുറങ്ങുമ്പോള്‍ മറക്കുക നിങ്ങള്‍ക്ക്
ഞാന്‍ തന്ന വേദനയെല്ലാം
പുതിയ ലോകങ്ങളില്‍ പാറുക സഖാക്കളെ
ഉഷസ്സുപോല്‍ ഞാന്‍ ഉണരുവോളം....
കാഴ്ച്ചയായെന്നെ ഞാന്‍ നല്‍കാം,
കണ്‍ പീലി മെല്ലെ അടച്ചു ഞാന്‍ നിദ്രയെ
ഗാഢംപുണര്‍ന്നു മയങ്ങാം
നിദ്രയുടെ മറവിയില്‍ നിന്നുമുണരുംവരെ
മൌനമായ് നിങ്ങള്‍ക്കിരിക്കാം
നിമിഷങ്ങള്‍ തോറും വസന്തം വിടര്‍ത്തുന്ന
സ്വപ്നങ്ങള്‍ കണ്ടേയിരിക്കാം
ഞാനെന്‍ കിനാക്കളോടോത്ത്പായുന്നതെന്‍
കണ്ണിമയില്‍ നിങ്ങള്‍ക്ക് കാണാം
അരുവിയോടൊത്തു ഞാന്‍ പാട്ടുപാടുന്നതെന്‍
ചുണ്ടനക്കങ്ങളായ് കാണാം.
നിദ്രയെന്‍ കൈകളെ ചുംബിച്ചു ചുംബിച്ചു
വിടതരു എന്ന് ചൊല്ലുമ്പോള്‍
കണ്‍ കോണിളക്കി, കരാംഗുലി വിടര്‍ത്തുമെന്‍
അസ്വസ്ഥ ഭാവവും കാണാം...
ഞാനുറങ്ങുമ്പോള്‍ മറക്കുക നിങ്ങള്‍ക്ക്
ഞാന്‍ തന്ന വേദനയെല്ലാം
പുതിയ ലോകങ്ങളില്‍ പാറുക സഖാക്കളെ
ഉഷസ്സുപോല്‍ ഞാന്‍ ഉണരുവോളം....
Friday, January 30, 2009
ദേഷ്യം വരുമ്പോള്‍
ഒന്നും മിണ്ടാതെ കുറെ നേരം ഇരുന്നു..... പിന്നെ കുറെ നടന്നു..... ടി. വി. തുറന്നു ഏതൊക്കെയോ ചാനലുകള്‍ മാറ്റി മാറ്റി നോക്കി. ഒന്നും ഇഷ്ടമായില്ല... ഒടുവില്‍ വീട്ടില്‍ നിന്നിറങ്ങി....... നടക്കുന്നതെങ്ങോട്ടെന്നില്ലാതെ..., പക്ഷെ എവിടെ എങ്കിലും എത്തും..... !!!! എല്ലാ നടത്തങ്ങളും ഒരിടത്ത് ചെന്നെത്തും ... അതെവിടെ എന്ന് മാത്രം മുന്‍കൂട്ടി പറയാന്‍ ആവില്ല ..... അങ്ങനെ ഞാന്‍ എത്തിയത്, പ്രിയപ്പെട്ട കടല്‍ക്കരയില്‍.... ആശ്വാസം വേണ്ടുംപോഴെല്ലാം അവിടെ കിട്ടിയിട്ടുണ്ട്.. ....
തിരകള്‍ ഒന്നിന് പിറകെ ഒന്നായി തീരതത്തിനെ എന്തെല്ലാം ചെയ്യുന്നു????? ചിലപ്പോള്‍ ഒരു ചെറിയ തലോടല്‍, എന്നിട്ട് തിരിച്ചു പോകുന്നു... തിരികെ പോകുമ്പൊള്‍ തീരത്തിന്റെ മാറില്‍ കുറെ കണ്ണീര്‍ കണങ്ങള്‍ അവശേഷിപ്പിക്കുന്നു...... മറ്റു ചിലപ്പോള്‍ ശക്തിയായി കുറെ താഢനങ്ങള്‍ ഏല്‍പ്പിക്കുന്നു.... തീരം കരഞ്ഞു കരഞ്ഞു കണ്ണുനീരില്‍ കുതിര്‍ന്നു നില്ക്കുന്നു.... തീരത്തേക്ക് വരുന്ന തിരയെ മാറിലേക്ക് ചെര്‍ക്കുന്നതല്ലാതെ, മൌനമായുള്ള ആ തെങ്ങലല്ലാതെ തിരയുടെ പ്രതികരണത്തില്‍ മറ്റൊന്നുമില്ല.... നോക്കൂ നമുക്കു പ്രതികരിക്കാന്‍ എന്തെന്തു മാര്‍ഗ്ഗങ്ങള്‍....??!!
അങ്ങനെ ഒരു പ്രതികരണമാണോ ദേഷ്യം?? പ്രതികരിക്കണമെന്ന് തോന്നുമ്പോള്‍ നമുക്ക് കടല്‍ തീരതത്തിനെ ഓര്‍ത്ത്കൂടെ?? എങ്കില്‍ ക്ഷമയോടെ എല്ലാം ഉള്‍കൊള്ളാം, എല്ലാം സഹിച്ചു നില്ക്കുന്ന തീരത്തെ പോലെ... അല്ലെങ്കില്‍ വരുക ഈ തീരത്ത്..... തിരകള്‍ സ്വാന്തനിപ്പിക്കും....അതിന്റെ ലോലമായ തലോടല്‍ തീരത്തെ സ്വാന്തനിപ്പിക്കും പോലെ.. അത് നമ്മളെയും.... ശാന്തമാക്കും....
പക്ഷെ, അതൊരു ഒളിച്ചു പോക്കല്ലേ? ? അതെ.... ദേഷ്യവും അതിന് കാരണമായ കാര്യവും നിലനില്ക്കുന്നു,.... അത് വീണ്ടും സാഹചര്യം ഒരുക്കും, എന്നിട്ട് പഴയത് പോലെ പിന്നെയും എത്തും..... അപ്പോള്‍??? പിന്നെന്താണൊരു പോംവഴി? വഴിയുണ്ടോ?? ഉണ്ടായിരിക്കും....!! എനിക്കും അറിയില്ല.... .. ഉണ്ടെങ്കില്‍, അതറിയുമെങ്കില്‍ എനിക്ക് പറഞ്ഞു തരണേ......

Monday, October 13, 2008
ഏഥന്‍സില്‍ ഒരുനാള്‍
Thursday, October 9, 2008
നിങ്ങളുടെ വയസ്സെത്ര??
കുറച്ചു നാള്‍ മുമ്പ്, എനിക്ക് ഒരു സംശയം തോന്നി. എനിക്കെത്ര വസ്സായി? എത്ര നിസ്സാരമായ ചോദ്യം......??? എന്തിനാണിത്ര നിസ്സാര മായ ചോദ്യങ്ങള്‍ ചോദിക്കുന്നത്? അതും ഒരു ചോദ്യം... !!!! എന്തായാലും ഇപ്പോള്ചോദ്യം എന്റെ വയസ്സാണ്. ഉത്തരം എത്ര പെട്ടന്ന് കണ്ടു പിടിക്കാം .... ഇന്നത്തെ തിയതിയില്‍ നിന്നും എന്റെ ജനന തിയതി കുറയ്ക്കുക......! പക്ഷെ, അതവിടെ തീരുമോ??? സംശയമുണ്ടോ എന്നായിരിക്കും ഇപ്പോള്‍ നിങ്ങള് ചിന്തിക്കുന്നത്...
ഉണ്ട് ....... മുന്പ് പറഞ്ഞ ഗണിതത്തില്‍ നമുക്കു കിട്ടുന്നത് ഒരു സംഖ്യ ആണ്. ഞാന്‍ ഭൂമിയില്‍ ജീവിച്ച സമയത്തിന്റെ കണക്കു മാത്രമേ അത് നല്‍കൂ. അതാണോ വയസ്സ്? പണ്ട് സ്വര്‍ഗ്ഗത്തില്‍ നിന്നും വന്ന ഒരു പക്ഷി ചോദിച്ചില്ലേ ഭൂമിയില്‍ സത്യത്തിന്റെ വയസ്സെന്തായെന്ന്‍ ?? അവിടെ സത്യം ജനിച്ചിട്ടുണ്ടോ? അപ്പോള്‍ ആ ചോദ്യത്തില്‍, ജനിക്കാതെ നിലനില്ക്കുന്ന ഒന്നിന്‍റെ വയസ്സാണ് ഉദ്ദ്യേശിച്ചത്...?! എവിടെ മുതല്‍ എവിടെ വരെ നമ്മള്‍ വയസ്സ് അളക്കും??
നമ്മള്‍ ചെയ്യുന്ന ഗണിതത്തില്‍ നമ്മുടെ ജനന തിയതിക്ക് ശേഷം ജനിച്ചതെല്ലാം നമ്മളെക്കാള്‍ പ്രായം കുറഞ്ഞത് ആയിരിക്കണം.
ഇനി എന്‍റെ വയസ്സ് എത്രയയെന്നു ഞാന്‍ പറയാം ...... എന്‍റെ അമ്മ പറയുന്നത് എന്നെ പ്രസവിച്ചത് 38 വര്‍ഷങ്ങള്‍ക്കു മുന്പൊരു മേടമാസം മുന്നാം തിയതിയെന്നാണ്. ഇനി പറയാം എന്‍റെ വയസ്സെത്രയെന്ന്.......
എനിക്കുശേഷം ജനിച്ച കുറെ ആള്‍ക്കാരെ ഞാന്‍ പറയാം. അതിന് ശേഷം നിങ്ങള്‍ പറയു എനിക്കാണോ അവര്‍ക്കാണോ വയസ്സ് കൂടുതലെന്ന്‍.
ഞാന്‍ ജനിച്ച് കുറച്ചു ദിവസം കഴിഞ്ഞാണ് ചന്ദ്രന്‍ പടിഞ്ഞാറ് വന്നത്.. ......! പൂര്ണ്ണ ചന്ദ്രന്‍ വന്നത് അതിനും എത്രയോ കഴിഞ്ഞാണ്?
ഞാന്‍ ജനിച്ച് ഇരുപത്തിയൊന്ന് മണിക്കൂര്‍ കഴിഞ്ഞാണ് സുര്യന്‍ ജനിച്ചത്....!!
എന്‍റെ ജനനം കഴിഞ്ഞു മാസങ്ങള്‍ കഴിഞ്ഞാണ് വര്ഷം വന്നത്, ഗ്രീഷ്മം, പിന്നെ പുതു വര്ഷം.... അങ്ങനെ ഓരോരുതരായി വന്നെത്തിയത്....
നോക്കൂ അവരൊക്കെ എന്നെക്കാള്‍ ഇളയവരാണെന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ അംഗീകരിക്കുമോ?
ഇനി..... ഞാന്‍ ജനിക്കുമ്പോള്‍ എനിക്ക് ചുറ്റും ഏതെല്ലാം ജീവികള്‍ ഉണ്ടായിരുന്നു. ഇപ്പോഴും അവരെല്ലാം എനിക്ക് ചുറ്റുമുണ്ട്. കാക്ക മുതല്‍ എല്ലാ പക്ഷികളും, പശു തുടങ്ങിയ നാല്‍ക്കാലി മൃഗങ്ങളും, പാമ്പ് മുതലുള്ള എല്ലാ ഇഴ ജന്തുക്കളും... ഇങ്ങനെ പോകുന്നു... ആ നീണ്ട നിര ....!!!
ഇനി പറയൂ ആരാണ് മൂത്തത് ? ആരാണ് ഇളയത്?

Sunday, September 28, 2008
ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്
ഇതു കിറുക്ക് അല്ല.... ഉണ്ടായ സംഭവം... എപ്പോള്‍ എന്ന് ചോദിച്ചാല്‍ ... രണ്ടുമൂന്നു മാസമായി.. .. അപ്പോള്‍ എന്തുണ്ടായി...? ഞാന്‍ പറഞ്ഞുവന്നത് ഒരു യാത്രയെപ്പറ്റി ആയിരുന്നു... അല്ലേ. .. രസകരമായിട്ടൊന്നുമില്ല... അശ്രദ്ധ എന്നോ അമിത വിശ്വാസമെന്നോ ഒക്കെ പറയാം... പക്ഷേ ഇതു ജീവിതത്തില്‍ തന്നെ ആദ്യത്തേതായിരുന്നു.. .
സംഭവം ഇങ്ങനെ തുടങ്ങുന്നു.. അത്യാവശ്യമായി രാജ്യതലസ്ഥാനത്ത് പോകണമായിരുന്നു.. മുമ്പെ മഹാ നഗരത്തില്‍നിന്നും പുറപ്പെടുന്ന എല്ലാ തീവണ്ടികളിലും അരിച്ചു പെറുക്കി ഒടുവില്‍ സ്വര്‍ണ നഗരി മെയിലില്‍ ഒരു ബെര്‍ത്ത് തരപ്പെട്ടു.. എനിക്കാണെങ്കില്‍, ആ തീവണ്ടിയില്‍ കയറാന്‍ ഒന്നര മണിക്കൂര്‍ ബസ് യാത്ര ചെയ്യുകയും വേണം ........ യാത്രക്ക് കഷ്ടിച്ചു രണ്ടു മണിക്കൂര്‍ മുന്‍പു മാത്രമേ എനിക്ക് യാത്ര തുടങ്ങാന്‍ സാധിച്ചുള്ളൂ ...... മഹാനഗരത്തില്‍ ബസ്സിനു ബുദ്ധിമുട്ടുമില്ല.. എനിക്ക് പത്ത് മിനിട്ടിനകം ബസ് കിട്ടും, ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ട് ബസ് റയില്‍വേ ടെര്‍മിനസ്സില്‍ എത്തും... പിന്നെ പത്തുമിനിട്ടില്‍ തീവണ്ടിക്കകത്ത്... അതൊക്കെ കണക്കു കൂട്ടലായിരുന്നു..
ബസ് കാത്തുനില്കാന്‍ ഒത്തിരി ആള്‍ക്കാര്‍ ... ഞാനും അഭിമാനത്തോടെ അവരോടൊപ്പം കൂടി ... നാനാ ഭാഷകള്‍ സംസാരിക്കുന്ന ഒത്തിരി ആള്‍ക്കാര്‍, പല പല സ്ഥലങ്ങളിലേക്ക് പോകാന്‍, എന്നെപോലെ തന്നെ ഏതോ തീവണ്ടികളില്‍ എത്തിപ്പെടാന്‍ കാത്തുനില്‍ക്കുന്നവര്‍. .... അല്ലെങ്കില്‍, ഒരുദിവസത്തെ ജോലി കഴിഞ്ഞ് വീടുകളില്‍ എത്തിപ്പെടാന്‍ കാത്തുനില്‍ക്കുന്നവര്‍...... സമയം പതുക്കെ പതുക്കെ നീങ്ങിക്കൊണ്ടിരുന്നു..... ഞാന്‍ കണ്ടുകൊന്ടുനിന്ന മിക്കവരും അവരവരുടെ ബസ്സുകളില്‍ കയറി പൊയ്ക്കഴിഞ്ഞിരുന്നു.. അവിടെ ഞാന്‍ മാത്രമാവുകയായിരുന്നു ..... കണക്കുകൂട്ടിയ പത്തു മിനിറ്റ് കഴിഞ്ഞു ... പതിനഞ്ചായി... ഇരുപതായി... മനസ്സില്‍ അന്കലാപ്പായിതുടങ്ങി... ബസ്സുകിട്ടാന്‍ ഇത്ര താമസിച്ചാല്‍ ഇനി ബസ് കിട്ടിയാലും അത് ടെര്‍മിനസ്സില്‍ എത്താനും ഒത്തിരി സമയമെടുത്തെന്കിലോ?? ഇപ്പോള്‍ സമയം രാത്രി ഇരുട്ടിയിരിക്കുന്നു... ഈ രാത്രിയില്‍ ഈ തീവണ്ടി പോയിക്കഴിഞ്ഞാല്‍ ആ ടെര്‍മിനസ് ആളൊഴിഞ്ഞു വിജനമായിരിക്കും... കേട്ടിടത്തോളം അവിടെ അസ്സമയത്ത് എത്തുന്നതും പന്തിയല്ല... എന്ത് ചെയ്യും? ഇങ്ങനെ ബസ്സുകാത്തുനില്കാന്‍ തുടങ്ങിയാല്‍ കുറെ കഴിഞ്ഞു തിരിച്ചു വീട്ടിലേക്ക് തന്നെ പോകുന്നതാവും നല്ലത്.... അപ്പോള്‍ ദല്‍ഹി യാത്ര ഉണ്ടാവുന്നില്ല.. അതിന്റെ തുടര്‍ച്ചയായി ഒരു വിദേശ യാത്രയും നഷ്ടമാവുന്നു...
മനസ്സിലൂടെ കടന്നുവന്ന മറ്റൊരു ചിന്ത ബസ്സ് കിട്ടാത്തതുകൊണ്ട് പോയില്ല എന്ന് പറയുമ്പോള്‍ ഉണ്ടാകാവുന്ന പ്രതികരണങ്ങള്‍ ആയിരുന്നു.. എന്തൊക്കെ മോഹങ്ങളായിരുന്നു.... ഞാന്‍ വിദേശത്ത് പോയിവരുമ്പോള്‍ എന്തെല്ലാം കൊണ്ടുവരാമെന്ന് പറഞ്ഞിരുന്നു... അതൊന്നും ഇനി കിട്ടില്ല.. എല്ലാവര്‍ക്കും ഇനി എന്നോടു നീരസമായിരിക്കും.... അതിന്, ഞാന്‍ മാത്രമാണോ ഈ സംഭവത്തിനു ഉത്തരവാദി?! ഏയ് അല്ല... എന്റെ മാത്രമല്ല........ അവരെയെല്ലാം ഞാന്‍ കാണുന്നുണ്ട്.... നന്നായിട്ടു തന്നെ.. ഇത്രയും ആലോചിക്കുമ്പോഴേക്കും... കുണുങ്ങി കുണുങ്ങി... ദാ വരുന്നു... കാത്തുനിന്ന വണ്ടി.. ... ഇനി കഷ്ടി ഒരു മണിക്കൂര്‍ അഞ്ചു മിനിറ്റ്.... അതിന്റെ വരവ് കണ്ടിട്ട് എനിക്ക് സമയത്തിനെത്താം എന്ന് തോന്നുന്നില്ല... അതില്‍ കയറിയില്ലെങ്കില്‍ ... എല്ലാവരും കളിയാക്കുകയും ചെയ്യും.. ഒന്നാലോചിച്ചാല്‍ കയറുക തന്നെ...... ഇനി തീവണ്ടി കിട്ടിയില്ലേല്‍ എങ്ങനെയെങ്കിലും തിരിച്ചു വരാമല്ലോ..... അങ്ങനെ ഗജ വീര ഗാംഭീര്യമുള്ള ആ ബസ്സിനുള്ളിലേക്ക് കയറി.. സീറ്റുകള്‍ പകുതിയില്‍ താഴെ മാത്രമെ നിറഞ്ഞിട്ടുള്ളൂ. ഞാനും ഒരു സീറ്റില്‍ ഇരുന്നു... പലരും ഉറക്കത്തിലാണ്... അവരുടെ ഉറക്കത്തിനു താരാട്ട് പാടിയിട്ടെന്നോണം ഡ്രൈവര്‍ വളരെ താളാത്മകമായി ബസ്സിന്റെ നിയന്ത്രണം നടത്തുന്നുമുണ്ട്. ഉറങ്ങുന്നവര്‍ക്ക് അതോരനുഗ്രഹം... പക്ഷെ എന്റെ കാര്യം, അല്ലെങ്കില്‍ എന്നെപ്പോലെ ഉള്ളവരുടെ കാര്യം.... അത് അങ്ങോര്‍ക്ക് അറിയില്ലല്ലോ ...! തിരിച്ചുവരുന്നതിനുള്ള മാര്‍ഗ്ഗങ്ങളെപറ്റി ആലോചിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. ബസ്സില്‍ കയറിയാല്‍ അവിടെ എത്താമെന്നു പറഞ്ഞയാളെ ഞാന്‍ ശപിക്കുകയായിരുന്നു... യാത്രക്കാര്‍ ഓരോരുത്തരും ഓരോ ഇടങ്ങളില്‍ ഇറങ്ങി പ്പോയി.... ഒടുവില്‍ ബസ്സില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രമായപ്പോഴേക്കും ഞാന്‍ അവിടെ എത്തിയിരിക്കുന്നു എന്ന് കണ്ടക്ടര്‍ പറഞ്ഞു...
അഞ്ചു മിനിറ്റ് ബാക്കി..... എങ്ങനെയോ റെര്‍മിനസ്സില്‍ എത്തി.... എങ്ങും ആരുമില്ല... വണ്ടി പോയോ എന്ന് പോലും ചോദിക്കാന്‍ ആരെയും കണ്ടില്ല... പ്ലാട്ഫോരത്തില്‍ പോയി നോക്കിയാലോ??? ഒടുവില്‍ ബാക്കിയുണ്ടായിരുന്ന അവസാന നിമിഷത്തില്‍ ഞാന്‍ അവിടെ എത്തി.... .. അത്ഭുതം...!!! എന്നെകാത്തിട്ടെന്നപോലെ അതാ നീണ്ടു നിവര്‍ന്നു കിടക്കുന്നു.. തീവണ്ടി.... മുന്നില്‍ പച്ച വെളിച്ചം കത്തി നില്ക്കുന്നു... അങ്ങനെ ഞാന്‍ തീവണ്ടിയില്‍ കാല്‍ കുത്തിയതോടെ അത് മുന്നോട്ടു നീങ്ങുകയും ചെയ്തു..... മറ്റൊരിക്കലും ഇങ്ങനെ അവസാന നിമിഷം വരെ സമ്മര്‍ദ്ദത്തിലായ അവസരമുണ്ടായിട്ടില്ല...
പിന്നെ എല്ലാം ശുഭം..
പിന്കുറിപ്പ്: അമിത വിശ്വാസം പാടില്ല.

Subscribe to:
Posts (Atom)